test del 5 copy of del 3

നമ്മൾ എന്തുകൊണ്ടു തോറ്റു? നേതൃത്വം മറുപടി പറയണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യം


കൊല്ലം ∙ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ ആവർത്തനം കൊല്ലത്തും. തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ.എൻ. ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം പാർട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തി. ഇന്നും നാളെയുമായി ജില്ലാ കമ്മിറ്റിയും യോഗം ചേർന്നു സംസ്ഥാന കമ്മിറ്റിയുടെ റിവ്യൂ റിപ്പോർട്ട് ചർച്ച ചെയ്യും.പരാജയത്തെക്കുറിച്ചു സംസ്ഥാന കമ്മിറ്റി തയാറാക്കിയ ചോദ്യാവലിയിലെ നിഗമനങ്ങളോടു സെക്രട്ടേറിയറ്റിലെ പലരും വിയോജിച്ചു. ഭരണ വിരുദ്ധ തരംഗം ഉണ്ടായിട്ടില്ലെങ്കിൽ എന്തുകൊണ്ടു തോറ്റുവെന്നതിനു നേതൃത്വം മറുപടി പറയണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ശൈലിക്കെതിരെ രൂക്ഷ വിമർശനം ഉണ്ടായി. തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തു മുന്നണിക്കു പാർട്ടിക്കും തിരിച്ചടിയുണ്ടായിട്ടും അതു മുന്നിൽക്കണ്ടു നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിരോധിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നും അംഗങ്ങൾ വിമർശിച്ചു.ക്ഷേമപ്രവർത്തനങ്ങൾ സർക്കാരിന് ഏറെ നടപ്പാക്കാനായിട്ടും തോറ്റതിനു പിന്നിൽ സംഘടനാ വീഴ്ചയുണ്ട്. ജെൻ– സി തലമുറയെ മനസ്സിലാക്കാൻ പാർട്ടി പരാജയപ്പെട്ടുവെന്നും അംഗങ്ങൾ വിമർശിച്ചു.സംസ്ഥാനത്തു ബിജെപി യുടെ വളർച്ച വിലയിരുത്താൻ നേതൃത്വം പരാജയപ്പെട്ടു. ചാത്തന്നൂരിൽ സിപിഐ സ്ഥാനാർഥിക്കെതിരായ വികാരവും സിപിഎമ്മിന്റെ സംഘടനാ പ്രശ്നങ്ങളും പരാജയത്തിനു കാരണമായെന്നും വിമർശനമുയർന്നു.


Source link

Back to top button