test del 4 copy of del 3

‘ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ, ഇനിയും വേണോ’; വൈകാരികമായി കെ.സി.വേണുഗോപാൽ


തിരുവനന്തപുരം ∙ ‘ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ, ഇനിയും വേണോ. ഇനി ബാക്കിയൊന്നും ഇല്ലല്ലോ…’ എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വൈകാരികമായി പ്രതികരിച്ചു. വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടായിരുന്നു ഈ പ്രതികരണം.സണ്ണി ജോസഫ്, കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ്, വി.എസ്.ശിവകുമാർ, നിയുക്ത എംഎൽഎമാരായ ടി.സിദ്ദിഖ്, എം.ലിജു തുടങ്ങിയവരും പ്രവർത്തകരും വേണുഗോപാലിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിക്കാൻ ഇന്നും നാളെയുമായി നടക്കുന്ന ചർച്ചകളിൽ വേണുഗോപാൽ പങ്കെടുക്കും.


Source link

Back to top button