test del 3
‘നിരാശരാകരുത്, ഇത് വിജയത്തിന്റെ ചവിട്ടുപടി; പതറാതെ മുന്നോട്ടു പോകണം’

തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ എംപി. വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി ഇതിനെ കാണണം. പുതിയ ജീവിതാനുഭവമായി ഇതിനെ സ്വീകരിക്കണം. പതറാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണമെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറയുന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് കെ.സിയും രംഗത്തെത്തിയിരുന്നു. ചർച്ചകൾക്കൊടുവിൽ, വി.ഡി.സതീശനെയാണ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തത്. ഈ രാഷ്ട്രീയ സാഹചര്യത്തിൽ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി. ‘എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ കുട്ടികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നിറഞ്ഞ അഭിനന്ദനങ്ങൾ. പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുത്. വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി ഇതിനെ കാണുക. പുതിയ ജീവിതാനുഭവമായി ഇതിനെ സ്വീകരിക്കുക. പതറാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക. ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും. വിജയിച്ചവർ മുന്നോട്ടുള്ള വഴികൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക. നമ്മുടെ നാടിനും വീടിനും അഭിമാനമായി നിങ്ങൾ എക്കാലവും നിലകൊള്ളണം. ഏറെ സ്നേഹത്തോടെ ഇക്കുറി എസ്എസ്എൽസി പരീക്ഷയെഴുതിയ എല്ലാ കുട്ടികളെയും ചേർത്തുപിടിക്കുന്നു.’
Source link


