test del 4 copy of del 3

തിരുവല്ല പുളിക്കീഴിൽ ബസും ലോറിയും കൂട്ടിയിച്ച് ലോറി ഡ്രൈവർ മരിച്ചു; 24 യാത്രക്കാർക്ക് പരുക്ക്


തിരുവല്ല ∙ തിരുവല്ല- കായംകുളം സംസ്ഥാന പാതയിലെ പുളിക്കീഴിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. കോട്ടയം കുറിച്ചി സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്. അപകടത്തിൽ 24 യാത്രക്കാർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടം. ഡ്രൈവറെ കാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ പുഷ്പഗിരി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ പെട്ട 3 യാത്രക്കാരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും 21 പേരെ പുഷ്പഗിരിയിലും പ്രവേശിപ്പിച്ചു. ഇവരിൽ ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ കുറച്ചു സമയം ഗതാഗത തടസ്സമുണ്ടായി.


Source link

Back to top button