LATEST
സ്കൂൾ വിദ്യാർത്ഥികളുടെമായി പോയ ബസ് അപകടത്തിൽപ്പെട്ട സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

കോട്ടയം: സ്കൂൾ വിദ്യാർത്ഥികളുടെമായി പോയ ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാലാ തൊടുപുഴ റോഡിൽ നെല്ലാപ്പാറയ്ക്ക് സമീപം ചൂരപ്പട്ട വളവിലാണ് അപകടം നടന്നത്. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെന്റ് എച്ച്എസ്എസ് സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. വിനോദയാത്ര സംഘത്തിലെ മൂന്നുബസുകളിൽ ഒരെണ്ണം മറിയുകയായിരുന്നു.
കൊടൈക്കനാലിൽ വിനോദയാത്രയ്ക്ക് പോയ സംഘം തിരികെ മടങ്ങുന്നതിനിടെയാണ് അപകടം. ബസിൽ 42 കുട്ടികളും നാല് അദ്ധ്യാപകരും ഉണ്ടായിരുന്നു.
പരിക്കേറ്റ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പാല ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. വളവുതിരിഞ്ഞതോടെ ബസ് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
Source link


