രണ്ട് മന്ത്രിസ്ഥാനം വേണം; ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ സജീവമാകവെ, രണ്ട് മന്ത്രിസ്ഥാനം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം. വിഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചതിന് പിന്നാലെ മുന്നണിയിൽ ഈ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് പാർട്ടിയുടെ നീക്കം. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ ധാരണയായി.
തിരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ച പാർട്ടിയ്ക്ക് അർഹമായ പരിഗണന വേണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഏഴ് എംഎൽഎമാരുള്ള തങ്ങൾക്ക് രണ്ട് മന്ത്രിസ്ഥാനത്തിന് അർഹതയുണ്ടെന്ന് പാർട്ടി ചെയർമാൻ പി.ജെ. ജോസഫും തൊടുപുഴയിൽ നിന്നുള്ള നിയുക്ത എംഎൽഎ അപു ജോൺ ജോസഫും വ്യക്തമാക്കി. പാർട്ടിയിലെ ഏഴ് എംഎൽഎമാരും ഇന്ന് തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ സംബന്ധിച്ചു. ഇവരുടെ ഐക്യകണ്ഠമായ പിന്തുണയോടെയാകും മന്ത്രിസ്ഥാനത്തിനായുള്ള വിലപേശൽ നടക്കുന്നത്. വി.ഡി. പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ, മന്ത്രിസഭയിൽ കേരള കോൺഗ്രസിന് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാണ് യോഗത്തിലൂടെ ആവശ്യപ്പെട്ടു. മുന്നണിയിലെ പ്രധാനപ്പെട്ട കക്ഷിയെന്ന നിലയിലുള്ള പരിഗണന വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വാദം.
Source link


