LATEST
നവജാതശിശുവിനെ തെരുവിൽ ഉപേക്ഷിച്ച നിലയിൽ; കാവലായി തെരുവുനായ്‌ക്കൾ

കൊൽക്കത്ത: നവജാതശിശുവിന് കാവലായി നഗത്തിലെ തെരുവുനായ്‌ക്കൾ. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം നടന്നത്. ജനിച്ചിട്ട് മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിന് ചുറ്റും രാത്രി മുഴുവൻ സംരക്ഷണവലയം തീർത്താണ് നായ്‌ക്കൾ നിന്നത്. റെയിൽവേ ജീവനക്കാരുടെ കോളനിയിലെ ടോയ്ലറ്റിന് പുറത്ത് ആരോ കുഞ്ഞിനെ ഉപേക്ഷിച്ച് പോകുകയായിരുന്നു.
കുരയ്ക്കുകയോ കുഞ്ഞിനെ തൊടുകയോ ചെയ്യാതെയാണ് നായ്‌ക്കൾ ചുറ്റും വലയം തീർത്തു. പുലർച്ചെ കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയ പ്രദേശവാസികളാണ് ഈ കാഴ്ച കണ്ടത്. ആളുകളെത്തിയതോടെ നായ്‌ക്കൾ മാറികൊടുക്കുകയും ചെയ്തു. തുടർന്ന് പ്രദേശവാസികൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന് പരിക്കേറ്രിട്ടില്ലെന്ന് ഡോക്ടർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Source link



