test del 2
യുദ്ധത്തിനിടെ യുഎഇയിൽ ‘രഹസ്യ സന്ദർശനം’ നടത്തിയതായി നെതന്യാഹു; കണക്ക് പറയിപ്പിക്കുമെന്ന് ഇറാൻ

ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധത്തിനിടെ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രഹസ്യമായി യുഎഇ സന്ദർശിച്ചതായി വെളിപ്പെടുത്തൽ. നെതന്യാഹുവിന്റെ ഓഫീസ് തന്നെയാണ് ഇപ്പോൾ ഇക്കാര്യം അറിയിച്ചത്. ‘സന്ദർശനത്തിൽ നെതന്യാഹു യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു’ ഇസ്രയേലി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇസ്രായേലും യുഎഇയും തമ്മിലുള്ള ബന്ധത്തിൽ ചരിത്രപരമായ ഒരു വഴിത്തിരിവാണ് ഈ സന്ദർശനം സൃഷ്ടിച്ചതെന്നും നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.യുദ്ധസമയത്ത് അയൺ ഡോം അടക്കമുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ യുഎഇയിലേക്ക് അയച്ചതായി യുഎസിലെ ഇസ്രായേൽ അംബാസഡർ ചൊവ്വാഴ്ച പറഞ്ഞിരുന്നു. നെതന്യാഹുവും യുഎഇ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച അൽ-ഐനിൽ വെച്ചാണ് നടന്നതെന്നും അത് മണിക്കൂറുകളോളം നീണ്ടുനിന്നെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നെതന്യാഹുവിന്റെ ഓഫീസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കണക്കുപറയിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഇറാനിയൻ സുരക്ഷാ വിഭാഗങ്ങൾ നേരത്തെ കൈമാറിയ കാര്യങ്ങളാണ് നെതന്യാഹു ഇപ്പോൾ പരസ്യമായി വെളിപ്പെടുത്തിയിരിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എക്‌സിൽ കുറിച്ചു. ഇസ്രയേലുമായി കൂട്ടുനിൽക്കുന്ന വിഡ്ഡിത്തപരവും പൊറുക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.’ഭിന്നത വിതയ്ക്കാൻ ഇസ്രായേലുമായി കൂട്ടുനിൽക്കുന്നവരെ കണക്കുപറയിപ്പിക്കും’ എന്നും അരാഗ്ചി എക്‌സിൽ കുറിച്ചു.
Source link


