test del 4 copy of del 3
ഗ്രാൻഡ് ഫിനാലെ!; കേരളത്തിലെ മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്നു പ്രഖ്യാപിക്കും

ന്യൂഡൽഹി ∙ കേരളത്തിലെ മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്നു പ്രഖ്യാപിക്കും. ഹൈക്കമാൻഡിന്റെ ഫോർമുല സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ ബോധ്യപ്പെടുത്താനുള്ള നടപടി മാത്രമാണ് ബാക്കി. ഇന്നു രാവിലെ അതുകൂടി പൂർത്തിയാക്കിയ ശേഷമേ പ്രഖ്യാപനമുണ്ടാകൂ. ഇന്നു ഉച്ചയ്ക്ക് ഒന്നിനു തിരുവനന്തപുരത്ത് ഇന്ദിരാഭവനിൽ കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരും.സോണിയ ഗാന്ധിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലും ഖർഗെയും അന്തിമ തീരുമാനമെടുത്തതെന്നു വ്യക്തമാണ്. പ്രിയങ്ക ഗാന്ധിയുടെയും മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെയും നിലപാടുകളും നിർണായകമായി. ഖർഗെയെ കാണുംമുൻപ് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായും യുഡിഎഫ് കൺവീനർ അടൂർ പ്രകാശുമായും രാഹുൽ ഗാന്ധി ഫോണിൽ വിശദമായി സംസാരിച്ചു.
Source link


