test del 4 copy of del 3

ഭൂരിപക്ഷം തെളിയിക്കാൻ വിജയ്; തമിഴ്നാട്ടിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ്


ചെന്നൈ∙ തമിഴ്നാട്ടിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ്. മുഖ്യമന്ത്രി സി.ജോസഫ് വിജയ് വിശ്വാസപ്രമേയം അവതരിപ്പിക്കും. കോൺഗ്രസ്, മുസ്‍ലിം ലീഗ്, വിസികെ, സിപിഐ, സിപിഎം പാർട്ടികൾ ടിവികെയ്ക്ക് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ അണ്ണാ ഡിഎംകെയെ പിളർത്തി 31 എംഎൽഎമാരും സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചു. എഎംഎംകെയുടെ ഏക എംഎൽഎയും കൂടി പിന്തുണച്ചതോടെ 234 അംഗ സഭയിൽ സർക്കാരിന്റെ ബലം 150 ആയി. കേവല ഭൂരിപക്ഷത്തിന് വേണ്ടതിലും 34 അംഗങ്ങൾ കൂടുതലുണ്ട്. സ്പീക്കർ, കോടതി വിലക്കിയ ഒരംഗം, മുഖ്യമന്ത്രി സി.ജോസഫ് വിജയ് ജയിച്ച രണ്ടാം സീറ്റ് എന്നിവ ഒഴിവാക്കിയാൽ സഭാംഗങ്ങൾ 231. വിശ്വാസവോട്ട് നേടാൻ 116 വോട്ട് മതി.


Source link

Back to top button