LATEST

മുഖ്യമന്ത്രി: കോൺഗ്രസിനെ വിമർശിച്ച് ലീഗ് നേതാവ്


മലപ്പുറം: മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ്. ഡൽഹിയിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ 50 ദിവസമെടുത്തില്ലേ എന്നൊക്കെ അണികളോട് പറഞ്ഞാൽ മുഖത്ത് അടി കിട്ടും. തീരുമാനം പെട്ടെന്നുണ്ടായില്ലെങ്കിൽ പ്രത്യാഘാതമുണ്ടാവും. യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടും ആഹ്ലാദ പ്രകടനം പോലും നടത്താനാവുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരോട് പരിപാടിക്ക് വരേണ്ടെന്ന് പറയേണ്ട അവസ്ഥയുണ്ട്. സർക്കാർ അധികാരത്തിൽ വന്നാൽ ഇടപെടേണ്ട പല കാര്യങ്ങളുമുണ്ട്. ഇതിനാണോ വോട്ട് ചെയ്തതെന്ന് ആളുകൾ ചോദിക്കുന്നു. ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യത്തിൽ ലീഗിന്റെ അഭിപ്രായം കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്. ലീഗിന്റെ അഭിപ്രായം എല്ലാകാലത്തും കോൺഗ്രസ് മാനിക്കാറുണ്ടെന്നും അബ്ദുൽഹമീദ് വ്യക്തമാക്കി.


Source link

Back to top button