test del 4 copy of del 3
ആ ബുദ്ധിജീവികളെ വേണ്ട, കറയറ്റ കോൺഗ്രസുകാർ മതി; സാംസ്കാരിക സ്ഥാപനങ്ങളിൽ അടിമുടി മാറ്റം

കോട്ടയം ∙ സംസ്ഥാനത്ത് ഭരണമാറ്റം വന്നതോടെ സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തും വൻ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. മുഖ്യമന്ത്രി ചർച്ച ഒരു വഴിക്ക് നടക്കുന്നതിനിടെ കോൺഗ്രസിന്റെ സാംസ്കാരിക സംഘടനകളായ സംസ്കാര സാഹിതി, പ്രിയദർശിനി പബ്ലിക്കേഷൻസ് എന്നിവ കേന്ദ്രീകരിച്ച് കലാ–സാഹിത്യരംഗത്തെ പ്രമുഖർ അനൗദ്യോഗിക ചർച്ചകൾ നടത്തിയതായാണ് വിവരം. പ്രമുഖ സ്ഥാപനങ്ങളിൽ സാഹിത്യ അക്കാദമി ചെയർമാനായിരുന്ന സച്ചിദാനന്ദൻ മാത്രമാണ് രാജിവച്ചത്. തൊട്ടുപിന്നാലെ വൈലോപ്പിള്ളി സാംസ്കാരിക കേന്ദ്രം വൈസ് ചെയർമാൻ ജി.എസ്. പ്രദീപും സ്ഥാനമൊഴിഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സ്ഥാനമേറ്റെടുത്ത പലരും സ്വയം രാജിവച്ച് ഒഴിയാൻ താൽപര്യപ്പെടുന്നില്ല. പാർട്ടി പറയട്ടെ എന്ന അഭിപ്രായമാണ് ചിലർ പങ്കുവയ്ക്കുന്നത്. തലപ്പത്ത് പുതിയ ആളെ നിയമിക്കട്ടെ എന്ന് പറയുന്നവരുമുണ്ട്. പുതിയ നിയമനങ്ങൾ മാസങ്ങളോളം നീണ്ടേക്കാമെന്നതാണ് ഇവരുടെ പ്രതീക്ഷഭാരത് ഭവനിലേക്ക് ഡോ. മണക്കാല ഗോപാലകൃഷ്ണൻ, ഒ.വി വിജയൻ സ്മാരകത്തിലേക്ക് പ്രഫ. കെ. ശശികുമാർ എന്നിവരും പരിഗണിക്കപ്പെട്ടേക്കാം. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷം വൈകാതെ 66 സാംസ്കാരിക സ്ഥാപനങ്ങളിലും പുതിയ ചുമതലക്കാരെ നിയമിക്കാനാണ് കോൺഗ്രസ് നേതൃത്വം താൽപര്യപെടുന്നത്. എല്ലാ സ്ഥാനത്തേക്കും കറയറ്റ കോൺഗ്രസ് അനുഭാവികളെയും യുഡിഎഫുമായി ബന്ധപ്പെട്ട സാംസ്കാരിക പ്രവർത്തകരേയും മാത്രം പരിഗണിച്ചാൽ മതിയെന്നാണ് തീരുമാനം. കോൺഗ്രസ് ഭരണകാലത്ത് സാംസ്കാരിക സ്ഥാപനങ്ങളുടെ ചുമതല വഹിച്ച ചിലർ വീണ്ടും അധികാരസ്ഥാനത്തേക്ക് വരാൻ ചരടുവലികൾ നടത്തുന്നുണ്ട്. അവരിൽ കഴിഞ്ഞ പത്ത് വർഷം സജീവമായിരുന്നവർ മതിയെന്നാണ് നിലപാട്. വിനോയ് തോമസ്, സി.വി.ബാലകൃഷ്ണൻ, ഗ്രേസി, അജയൻ പനയറ, എം.ആർ. തമ്പാൻ തുടങ്ങിയവരും വിവിധ സ്ഥാപനങ്ങളിലേക്ക് നേതാക്കളുടെ മനസ്സിലുള്ളവരാണ്. അതിനിടെ സിപിഎം അനുഭാവികളായ ചില നിരൂപകരും ബുദ്ധിജീവികളും വവിധ സ്ഥാപനങ്ങളിൽ കടന്നുകൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Source link


