LATEST

സോണിയ ഗാന്ധി മൂന്നാറിൽ മത്സരത്തിന് ,​ നല്ലതണ്ണി വാർഡിലെ ബിജെപി സ്ഥാനാർത്ഥി

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്നാർ പഞ്ചായത്തിൽ മത്സരിക്കുന്നവരിൽ സോണിയ ഗാന്ധിയും. മുണ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയാണെന്ന് തെറ്റിദ്ധരിക്കേണ്ട,​ ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് സോണിയ ഗാന്ധി. പഞ്ചായത്തിലെ 16ാം വാർഡായ നല്ലതണ്ണിയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിട്ടാണ് സോണിയാ ഗാന്ധി മത്സരിക്കുന്നത്.

നല്ലതണ്ണി കല്ലാറിലെ തോട്ടം തൊഴിലാളിയായ സോണിയ ഗാന്ധി മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പരേതനായ ദുരൈരാജിന്റെ മകളാണ്. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടാണ് ദുരൈരാജ് മകൾക്ക് ഈ പേരു നൽകിയത്. ഭർത്താവ് ബി.ജെ.പി പ്രവർത്തകനായതോടെയാണ് സോണിയയും പാർട്ടി അനുഭാവിയായത്. പഴയ മൂന്നാർ മൂലക്കടയിൽ ഒന്നരവർഷം മുൻപ് നടന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാ‌ർത്ഥിയായിരുന്നു സുഭാഷ്. കോൺഗ്രസിലെ മഞ്ജുള രമേശും സി.പി.എമ്മിലെ വളർമതിയുമാണ് സോണിയ ഗാന്ധിയുടെ എതിർ സ്ഥാനാർത്ഥികൾ.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button