‘ചേരിതിരിഞ്ഞ് പ്രകടനങ്ങളും ഫ്ളക്‌സ് സ്ഥാപിക്കുന്നതും ഒഴിവാക്കണം’, പാർട്ടി, മുന്നണി പ്രവർത്തകരോട് അപേക്ഷയുമായി വി ഡി സതീശൻ

കൊച്ചി: മുഖ്യമന്ത്രി ആരാകണമെന്ന പേരിലെ ചർച്ച കോൺഗ്രസിൽ കൊടുമ്പിരി കൊള്ളുകയാണ്. സ്ഥാനത്തിനായി മുൻനിരയിലുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കെ സി വേണുഗോപാലിനും, രമേശ് ചെന്നിത്തലയ്‌ക്കും വേണ്ടി പലയിടത്തും ഫ്ളക്‌സ് ബോർഡുകളും മുറവിളികളും ഉയർന്നു. ഇതിനിടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിവിധയടങ്ങളിൽ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രകടനം വരെ നടത്തി. എംഎൽഎമാരുടെ പിന്തുണയുള്ള കെ സി വേണുഗോപാൽ സ്വയം പിന്തിരിയാൻ കോൺഗ്രസ് ഹൈക്കമാൻഡ് സമ്മർദ്ദം ചെലുത്തിയെന്നും വാർത്ത പുറത്തുവന്നിരുന്നു. ഇതിനിടെ പാർട്ടി പ്രവർത്തകർക്ക് സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് വി ഡി സതീശൻ. 102 സീറ്റുമായി കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ചരിത്രം വിജയം നമ്മൾ നേടിയെന്നും ഈ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടെയും പ്രവർത്തകരുടെയും ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്നാണ് വി ഡി സതീശൻ ആവശ്യപ്പെടുന്നത്.
Source link


