test del 3

ഫിഫ ലോകകപ്പ്: കിരീടം ഫ്രാൻസ് നേടുമെന്ന് പ്രവചനം; ആഗോള സമ്പത്ത് കുതിക്കും, 8 ലക്ഷം പേർക്ക് പണികിട്ടും, ട്രംപിന് കോളടിക്കും


യുഎസ് വേദിയാകുന്ന ഈ വർഷത്തെ ഫിഫ ലോകകപ്പിൽ ഫ്രാൻസ് ചാംപ്യന്മാർ ആകുമെന്ന് ബാങ്ക് ഓഫ് അമേരിക്കയുടെ സർവേ. കിലിയൻ എംബപ്പേ ‘ഗോൾഡൻ ബൂട്ട്’ സ്വന്തമാക്കുമെന്നും ബാങ്ക് സർവേ പ്രവചിക്കുന്നു. എന്നാൽ, മൈക്രോസോഫ്റ്റിന്റെ ‘കോപൈലറ്റ്’ എഐയുടെ പ്രവചനം സ്പെയിൻ കിരീടം ചൂടുമെന്നാണ്.യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് ഇക്കുറി ഫുട്ബോൾ ലോകകപ്പ്. ജൂൺ-ജൂലൈ മാസങ്ങളിൽ ലോകമനസ്സാകെ പന്തുതട്ടും. ഏകദേശം 65 ലക്ഷം കാണികൾ എത്തുന്ന ഇത്തവണത്തെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വമ്പനെന്ന നേട്ടം സ്വന്തമാക്കുമെന്നാണ് കരുതുന്നത്. ഇതിൽ ഏറ്റവുമധികം നേട്ടം യുഎസിന് തന്നെ. യുഎസിലെ ഉൽപാദനത്തിൽ 3050 കോടി ഡോളറിന്റെ (2.91 ലക്ഷം കോടി രൂപ) വർധന പ്രതീക്ഷിക്കുന്നു. ജിഡിപിയിൽ 1720 കോടി ഡോളറിന്റെ (1.64 ലക്ഷം കോടി രൂപ) വർധനയുണ്ടാകും. 1.85 ലക്ഷം പേർക്ക് തൊഴിലും ലഭിക്കും. ട്രംപ് ഭരണകൂടത്തിന് ഇത് വൻ നേട്ടമാകും.


Source link

Back to top button