LATEST

ഇടത് നയവ്യതിയാനങ്ങൾക്ക് എതിരായ വിധിയെഴുത്ത്: ഷിബു ബേബിജോൺ


കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന്റെ മാത്രമല്ല, കഴിഞ്ഞ പത്ത് വർഷമായി നിയമസഭയിൽ പ്രാതിനിദ്ധ്യമില്ലാതിരുന്ന ആർ.എസ്.പിയുടെ കൂടി തിരിച്ചുവരവാണ്. അഞ്ച് സീറ്റുകളാണ് ആർ.എസ്.പിക്ക് യു.ഡി.എഫ് നൽകിയത്. അതിൽ പയ്യന്നൂർ സീറ്റ് സി.പി.എം വിട്ടുവന്ന വി.കുഞ്ഞിക്കൃഷ്ണനെ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിപ്പിക്കാൻ നൽകി. മത്സരിച്ച നാല് സീറ്റുകളിൽ മൂന്നിലും (ചവറ, ഇരവിപുരം, കുന്നത്തൂർ ) ആർ.എസ്.പി വിജയിച്ചു. യു.ഡി.എഫിന്റെ തിരിച്ചുവരവിനൊപ്പം പാർട്ടിയേയും ഉയർത്തേഴുന്നേൽപ്പിച്ച ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ കേരളകൗമുദിയുമായി സംസാരിക്കുന്നു.  എൽ.ഡി.എഫിന്റെ തകർച്ച ?ഇടതുപക്ഷത്തിന്റെ തീവ്രമായ നയവ്യതിയാനമാണ് തകർച്ചയുടെ പ്രധാനകാരണം.. അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ ഗുരുതരമായ വഴിതെറ്റലുണ്ടായി.ജനസേവനത്തിന് പകരം ധാർഷ്ട്യവും അഹങ്കാരവും മേൽത്തട്ട് മുതൽ താഴെത്തട്ട് വരെയുള്ള സി.പി.എം നേതാക്കളുടെ സംസ്കാരമായി മാറി. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളും ആ ശൈലിയാണ് അനുവർത്തിച്ചത്.


Source link

Back to top button