test del 5 copy of del 3

ചിറ്റൂരിൽ എൽഡിഎഫ് തോറ്റത് 6,510 വോട്ടിന്, അപരൻ പിടിച്ചത് 6,984 വോട്ട്; അപരനെ കാണാനില്ല, വീടിനു പൊലീസ് കാവൽ


പാലക്കാട് ∙ ചിറ്റൂരിൽ എൽഡിഎഫ് സ്ഥാനാർഥി വി.മുരുകദാസ് തോറ്റത് 6,510 വോട്ടിന്; അദ്ദേഹത്തിന്റെ പേരുമായി സാമ്യമുള്ള സ്വതന്ത്രൻ പി.മുരുകദാസ് പിടിച്ചത് 6,984 വോട്ട്. വിജയിച്ച കോൺഗ്രസിലെ സുമേഷ് അച്യുതൻ നേടിയ ഭൂരിപക്ഷത്തെക്കാൾ കൂടുതൽ വോട്ട് അപരൻ നേടിയത് എൽഡിഎഫ് പ്രവർത്തകരിൽ ഞെട്ടലുണ്ടാക്കി. അപരനെ കാണാനില്ല; വീടിനു കാവൽ റിട്ട. സർക്കാർ ഉദ്യോഗസ്ഥനായ അപരൻ പി.മുരുകദാസ് ഫലപ്രഖ്യാപനത്തിനു മുൻപേ മുങ്ങി. അദ്ദേഹം ചിറ്റൂർ വാണിയാർ സ്ട്രീറ്റ് സ്വദേശിയാണ്. സുരക്ഷ ഉറപ്പാക്കുന്നതിനായി പി.മുരുകദാസിന്റെ വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്


Source link

Back to top button