CINEMA
ഫ്രീ ഷോപ്പിംഗ് ഇളവുകളുമായി റിലയൻസ് റീട്ടെയിൽ

കൊച്ചി: റിലയൻസ് റീട്ടെയിലിന്റെ പ്രമുഖ ഡിസ്കൗണ്ട് ശൃംഖലയായ ഫാഷൻ ഫാക്ടറി ‘ഫ്രീ ഷോപ്പിംഗ് വീക്ക്’ പ്രഖ്യാപിച്ചു. നാളെ മുതൽ ഡിസംബർ ഏഴ് വരെ നടക്കുന്ന മെഗാ ഷോപ്പിംഗ് ഇവന്റിലൂടെ ഉപഭോക്താക്കൾക്ക് 5000 രൂപ വിലയുടെ വസ്ത്രങ്ങൾ സൗജന്യമായി ലഭിക്കും. 5000 രൂപയുടെ (എം.ആർ.പി) മൂല്യമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുകയാണ് ഓഫർ ലഭ്യമാകാനുള്ള ആദ്യഘട്ടം. ഇതിന് 2000 രൂപ മാത്രം ബിൽ അടച്ചാൽ മതി. ഈ 2000 രൂപ ഉപഭോക്താവിന് തിരികെ ലഭിക്കും. പർച്ചേസിനൊപ്പം 1000 രൂപ വിലയുള്ള ഉറപ്പായ സൗജന്യം കമ്പനി വാഗ്ദാനം ചെയ്യുന്നു.പിന്നീട് ഉപയോഗിക്കാവുന്ന 1000 രൂപയുടെ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറും ലഭിക്കും.
Source link



