test del 3

മരത്തെ വലംവയ്ക്കാൻ ഭർത്താവിനെ പറഞ്ഞയച്ചു, പിന്നാലെ യുവതിയെ പീഡിപ്പിച്ചു; ഭീഷണി: ജ്യോത്സ്യനെതിരെ കേസ്


ബെംഗളൂരു ∙ ബിസിനസ് അഭിവൃദ്ധിക്കായി പ്രത്യേക പൂജകൾ നടത്താമെന്ന് വിശ്വസിപ്പിച്ച് 35 കാരിയായ ബ്യൂട്ടീഷനെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷക്കണക്കിനു രൂപ തട്ടിയെടുക്കുകയും ചെയ്ത ജ്യോത്സ്യനെതിരെ പൊലീസ് കേസ്. കുംബൽഗോഡു സ്വദേശിയായ ജെ. മോഹൻ കുമാർ (38) എന്നയാൾക്കെതിരെയാണ് ചെന്നമ്മനകെരെ അച്ചുക്കട്ട് പൊലീസ് കേസെടുത്തത്. ഫെബ്രുവരിയിൽ യുവതിയുടെ വീട്ടിലെത്തിയ ഇയാൾ, പ്രത്യേക വഴിപാടിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഭർത്താവിനോടും മകനോടും അടുത്തുള്ള പാർക്കിലെ മരത്തിനു ചുറ്റും ഒരു മണിക്കൂർ വലംവയ്ക്കാൻ ആവശ്യപ്പെട്ടു. ഇവർ പോയ സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി എതിർത്തപ്പോൾ കുടുംബത്തെ കൂടോത്രം വഴി നശിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. പീഡനത്തിലും ഭീഷണിയിലും മനംനൊന്ത് യുവതി അടുത്തിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടർന്നാണ് വീട്ടുകാരോട് വിവരം പറയുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തത്. വഞ്ചന, ലൈംഗിക അതിക്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ്, ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി.


Source link

Back to top button