test del 4 copy of del 3

വോട്ട് പെട്ടിയിലായി; പറഞ്ഞതു തിരുത്തി കേന്ദ്രം, ഡീസലിലും ‘ഷോക്ക്’, ‘ബാധിക്കുന്നത് ചെറിയ വിഭാഗത്തിനെ’ – വിശദീകരണം


ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു ശേഷം പെട്രോൾ, ഡീസൽ വില കൂട്ടുമെന്ന വാർത്തകൾ വ്യാജമാണെന്ന് ആവർത്തിച്ചിരുന്ന കേന്ദ്രസർക്കാരാണു ബംഗാൾ വോട്ടെടുപ്പു കഴിഞ്ഞു രണ്ടാം ദിവസം വാണിജ്യ സിലിണ്ടർ നിരക്കിൽ വലിയ മാറ്റം വരുത്തിയത്. വൻകിട റസ്റ്ററന്റുകളിൽ മാത്രമാണ് ഇലക്ട്രിക് കിച്ചൻ ഉള്ളത്. ഭൂരിഭാഗം സ്ഥാപനങ്ങളും ഇപ്പോഴും എൽപിജി സിലിണ്ടറിനെയാണു ആശ്രയിക്കുന്നത്.യുദ്ധസാഹചര്യത്തിൽ പെട്രോൾ, ഡീസൽ വിലയിലുണ്ടായേക്കാവുന്ന വർധന തടയാൻ ലക്ഷ്യമിട്ട് കേന്ദ്രം അധിക എക്സൈസ് തീരുവ മാർച്ചിൽ ഗണ്യമായി കുറച്ചിരുന്നു. ഡീസലിന്റെയും പെട്രോളിന്റെയും എക്സൈസ് തീരുവ ലീറ്ററിന് 10 രൂപ വീതമാണു കുറച്ചത്. എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനുള്ള നടപടിയായതിനാൽ ചെറുകിട വിൽപന വിലയിൽ ഇതു പ്രതിഫലിച്ചിരുന്നില്ല.രാജ്യാന്തര വിമാനസർവീസുകൾക്കുള്ള വിമാന ഇന്ധന (എടിഎഫ്) നിരക്കും വീണ്ടും വർധിപ്പിച്ചു. അതേസമയം, കേന്ദ്ര നിർദേശമുള്ളതിനാൽ ആഭ്യന്തര സർവീസുകൾക്കുള്ള നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.


Source link

Back to top button