test del 4 copy of del 3
എസി പൊട്ടിത്തെറിച്ചു, ഡൽഹിയിലെ നാലുനില കെട്ടിടത്തിൽ തീപിടിത്തം; ഉറങ്ങിക്കിടന്ന 9 പേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി ∙ കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിൽ നാലുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 9 മരണം. രണ്ടുപേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ആരംഭിച്ച തീ അതിവേഗം മൂന്നും നാലും നിലകളിലേക്ക് പടരുകയായിരുന്നു. മൃതദേഹങ്ങൾ കണ്ടെടുത്തതായും തുടർ നടപടികൾക്കായി ക്രൈം ടീമിനു കൈമാറിയതായും ഷാഹ്ദര ഡിസിപി രാജേന്ദ്ര പ്രസാദ് മീന അറിയിച്ചു. അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ ഉറങ്ങിക്കിടന്നവരാണ് അപകടത്തിൽപ്പെട്ടത്. ബാൽക്കണി വഴിയാണ് ഭൂരിഭാഗം പേരെയും അഗ്നിശമന സേന പുറത്തെത്തിച്ചത്.
Source link


