‘പടനയിച്ച നായകൻ നാടിനെ നയിക്കട്ടെ’; വിഡി സതീശനെ അനുകൂലിച്ച് വീണ്ടും ഫ്ളക്സ് ബോർഡുകൾ

കണ്ണൂർ: പ്രതിപക്ഷ നേതാവ് വിഡി സതീശനെ അനുകൂലിച്ച് മട്ടന്നൂരിലും ഫ്ളക്സ് ബോർഡുകൾ. പടനയിച്ച നായകൻ നാടിനെ നയിക്കട്ടെ എന്നെഴുതിയതാണ് ഫ്ളക്സ് സ്ഥാപിച്ചിട്ടുള്ളത്. മട്ടന്നൂരിലെ കോൺഗ്രസുകാർ എന്ന പേരിൽ ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഫ്ളക്സ് സ്ഥാപിച്ചത്. തിരഞ്ഞെടുപ്പ് ഫലം വരാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണിത്. കഴിഞ്ഞ ദിവസം ശ്രീകണ്ഠാപുരത്തും സതീശനെ അനുകൂലിച്ച് ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ‘നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ’ എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. കോട്ടൂർവയൽ കോൺഗ്രസ് കമ്മിറ്റിയുടെ പേരിലാണ് ഈ ഫ്ളക്സ് വച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് പ്രവർത്തിച്ച ബൂത്ത് കമ്മിറ്റിയാണ് കോട്ടൂർവയൽ കോൺഗ്രസ് കമ്മിറ്റി എന്നാണ് വിവരം. ഫ്ളക്സ് വച്ചതിന്റെ ഉത്തരവാദിത്തം ഇതുവരെ നേതൃത്വം ഏറ്റെടുത്തിട്ടില്ല.
Source link


