LATEST
ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ് ഒരു മരണം; 42 പേർക്ക് പരിക്ക്

ചിറ്റാരിക്കാൽ(കാസർകോട്): ശബരിമല ദർശനം കഴിഞ്ഞ് കർണാടകയിലേക്ക് മടങ്ങിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. 42 പേർക്ക് പരിക്കേറ്റു.മൈസൂർ ചിഞ്ചിലക്കട്ടെ സ്വദേശി ഹരീഷ് (36) ആണ് മരിച്ചത്. രണ്ടുപേരുടെ നില ഗുരുതരമാണ്. ചിറ്റാരിക്കാൽ മലയോര ഹൈവേയിലെ കാറ്റാംകവലയിൽ ഇന്നലെ വൈകിട്ട് മൂന്നിനാണ് അപകടം. മൈസൂരുവിനടുത്തുള്ള ചുഞ്ചുഗട്ട സാലിഗ്രാമത്തിൽനിന്നുള്ള അയ്യപ്പന്മാർ സഞ്ചരിച്ച ബസാണ് താഴ്ചയിലേക്ക് മറിഞ്ഞത്. പരിക്കേറ്റ 33 പേർ ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിലും 3പേർ ചെറുപുഴ ലീഡേഴ്സ് ആശുപത്രിയിലും 4പേർ പരിയാരം ഗവ.മെഡിക്കൽ കോളേജിലും രണ്ടുപേർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും ചികിത്സയിലാണ്. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരിൽ 6 പേർ കുട്ടികളാണ്.
Source link


