LATEST

ശ്രീനാരായണഗുരു ഓപ്പൺ യൂണി.കലോത്സവം കലാകിരീടം കൊല്ലത്തിന്

കോട്ടാത്തല ശ്രീകുമാർ | Monday 01 December, 2025 | 12:36 AM

കോഴിക്കോട്: കോഴിക്കോട് മീഞ്ചന്ത ഗവ. ആർട്സ് കോളേജിൽ നടന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ രണ്ടാമത് കലോത്സവത്തിൽ കൊല്ലം റീജിയൺ ഓവറോൾ ചാമ്പ്യന്മാരായി. യൂണിവേഴ്സിറ്റി ആസ്ഥാനമുള്ള കൊല്ലം ജില്ലയ്ക്കൊപ്പം തിരുവനന്തപുരവും പത്തനംതിട്ടയും ചേരുന്നതാണ് കൊല്ലം റീജിയൺ. 206 പോയിന്റുകൾ സ്വന്തമാക്കിയാണ് കൊല്ലം കലോത്സവക്കപ്പിൽ മുത്തമിട്ടത്. പട്ടാമ്പി റീജിയണിനാണ് 206 പോയിന്റുകളോടെ രണ്ടാം സ്ഥാനം. ആതിഥേയരായ കോഴിക്കോട് 202 പോയിന്റുകൾ നേടി മൂന്നാം സ്ഥാനത്തും 182 പോയിന്റുകൾ നേടി എറണാകുളം നാലാം സ്ഥാനത്തും 110 പോയിന്റുകൾ നേടി തലശേരി റീജിയൺ സെന്റർ അഞ്ചാം സ്ഥാനത്തുമെത്തി. എൽ.എസ്.സികളിൽ എറണാകുളം മഹാരാജാസ് കോളേജിനാണ് ഒന്നാം സ്ഥാനം. 123 പോയിന്റുകൾ നേടിയാണ് മഹാരാജാസ് ജേതാക്കളായത്. കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിനാണ് 98 പോയിന്റുകളുമായി രണ്ടാം സ്ഥാനം. 85 പോയിന്റുകൾ നേടി പാലക്കാട് ഗവ.വിക്ടോറിയ കോളേജ് മൂന്നാം സ്ഥാനത്തുമെത്തി.

സമാപന സമ്മേളനം നടനും സംവിധായകനുമായ മധുപാൽ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.ഡോ.വി.പി.ജഗതീരാജ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനറും സിൻഡിക്കേറ്റ് മെമ്പറുമായ ഡോ.സി.ഉദയകല, രജിസ്ട്രാർ ഡോ.ആർ.ഐ.ബിജു എന്നിവരടക്കം സിൻഡിക്കേറ്റ് മെമ്പർമാരും വിവിധ വകുപ്പുതല മേധാവികളും സമാപന സമ്മേളനത്തിൽ പങ്കെടുത്തു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button