test del 4 copy of del 3
കല്യാശ്ശേരിയിൽ സിപിഎം 19,000 അന്യായ വോട്ട് ചെയ്തു: യുഡിഎഫ്

പഴയങ്ങാടി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കല്യാശ്ശേരി മണ്ഡലത്തിൽ ക്രമക്കേടുകളിലൂടെ സിപിഎം പത്തൊമ്പതിനായിരത്തിലധികം വോട്ട് രേഖപ്പെടുത്തിയെന്നു യുഡിഎഫ് സ്ഥാനാർഥി രാജീവൻ കപ്പച്ചേരി ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയിട്ടുണ്ട്.നാട്ടിലില്ലാത്തവരുടെ പട്ടിക ബിഎൽഒമാർ പോളിങ് ഓഫിസർമാർക്കു നൽകിയിരുന്നെങ്കിലും അന്യായ വോട്ടുകൾ തടയാൻ പല പോളിങ് ഓഫിസർമാരും ശ്രമിച്ചില്ലെന്നും ആരോപിച്ചു. സിപിഎം സ്വാധീനകേന്ദ്രങ്ങളായ കല്യാശ്ശേരി, കണ്ണപുരം, ഏഴോം, ചെറുതാഴം എന്നീ പഞ്ചായത്തുകളിലെ പോളിങ് സ്റ്റേഷനുകളിൽ നാമമാത്രമായ പൊലീസുകാരെ മാത്രമാണ് നിയോഗിച്ചത്. യുഡിഎഫ് കേന്ദ്രങ്ങളിൽ കൂടുതൽ കേന്ദ്രസേനയെയും പൊലീസുകാരെയും നിയോഗിച്ചു.കല്യാശ്ശേരി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിൽ സിപിഎമ്മിനും സ്ഥാനാർഥിക്കുമുള്ള പങ്ക് അന്വേഷിക്കണമെന്നും ഡിസിസി ജനറൽ സെക്രട്ടറി സുരേഷ്ബാബു എളയാവൂർ, കല്യാശ്ശേരി മണ്ഡലം യുഡിഎഫ് ചെയർമാൻ എൻ.ജി.സുനിൽ പ്രകാശ്, കൺവീനർ എസ്.കെ.പി.സക്കരിയ്യ ,യുഡിഎഫ് സ്ഥാനാർഥി രാജീവൻ കപ്പച്ചേരി എന്നിവർ പറഞ്ഞു.
Source link


