LATEST
കഴക്കൂട്ടത്ത് കാറിലെത്തിയ സംഘം ഏറ്റുമുട്ടി

കഴക്കൂട്ടം: കാറിലെത്തിയ നാലംഗ സംഘം പരസ്‌പരം ഏറ്റുമുട്ടിയതിനെ തുർന്ന് എസ്.എൻ.ഡി.പി യോഗം കഴക്കൂട്ടം ശാഖ ഓഫീസിന്റെ ജനൽച്ചില്ലുകൾ തകർന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.
സമീപത്തെ കടയിൽ ഭഷണം കഴിച്ച ശേഷം മലപ്പുറം സ്വദേശികളായ മൂന്നുപേരും തിരുവനന്തപുരം സ്വദേശിയും തമ്മിൽ അടിപിടിയും വാക്കേറ്റവുമുണ്ടായി. ഇതിനിടെ ഒരാളുടെ തല ജനലിൽ ഇടിച്ചാണ് ഗ്ളാസ് പൊട്ടിയത്.
കഴക്കൂട്ടം പൊലീസ് സംഘത്തിലുള്ളവരെ കസ്റ്റഡിയിലെടുത്തു. ഇന്റീരിയൽ ജോലികൾക്കായി ശ്രീകാര്യത്ത് താമസിക്കുന്നവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്.
Source link



