LATEST
വഴിയിൽ സംസാരിച്ചു നിന്ന ദമ്പതികളെ ആക്രമിച്ചു; സംഭവം നടന്നത് മക്കളുടെ മുമ്പിൽ

ആലുവ: പാലസ് റോഡിൽ സംസാരിച്ചു നിന്ന ദമ്പതികളെ മക്കളുടെ മുമ്പിൽ വച്ച് അപരിചിതൻ അകാരണമായി ആക്രമിച്ചതായി പരാതി. എടയപ്പുറം രാമക്കാട്ട് വീട്ടിൽ ശ്രീജേഷ് (46), ഭാര്യ ശാരി (37) എന്നിവരെയാണ് ആക്രമിച്ചത്. സ്കൂൾ വിദ്യാർത്ഥികളായ മൂന്ന് മക്കൾ നോക്കി നിൽക്കേയായിരുന്നു ആക്രമണം.
ഇന്നലെ രാത്രി 9.30ഓടെ പാലസ് റോഡിലെ കരിക്ക് കടയ്ക്ക് സമീപമായിരുന്നു സംഭവം. ദമ്പതികൾ കുടുംബമായെത്തി കരിക്ക് കുടിച്ച ശേഷം സംസാരിച്ച് നിൽക്കുമ്പോൾ അകാരണമായി അപരിചിതൻ ശ്രീജേഷിനെ മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ശാരിക്കും മർദ്ദനമേറ്റു. ഇരുവരെയും ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചത്തിൽ സംസാരിച്ചതാകാം ആക്രമിയെ പ്രകോപിപ്പിച്ചതെന്ന് ശ്രീജേഷ് പറഞ്ഞു.
Source link
