LATEST
അഭ്യൂഹങ്ങൾക്ക് വിരാമം; സാമന്ത വിവാഹിതയായി? ചടങ്ങ് നടന്നത് ഇന്ന് രാവിലെ

പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കിടെ നടി സാമന്തയും സംവിധായകൻ രാജ് നിദിമോരും വിവാഹിതരായെന്നാണ് റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടെെംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച രാവിലെ വളരെ ലളിതമായി നടന്ന ചടങ്ങിലായിരുന്നു വിവാഹമെന്നാണ് വിവരം.
ഇഷ യോഗ സെന്ററിനുള്ളിലെ ലിംഗ് ഭെെരവി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. ആകെ 30പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് വിവരം. വിവാഹത്തിന് സാമന്ത ചുവന്ന സാരിയാണ് ധരിച്ചത്. മുൻഭാര്യ ശ്യാമിലി ഡേയിൽ നിന്ന് 2022ലാണ് രാജ് വിവാഹമോചനം നേടിയത്. 2021ലാണ് സാമന്തയും നടൻ നാഗചെെതന്യയും വിവാഹമോചിതരാകുന്നത്.
Source link



