test del 3
വിയർപ്പ് വലിച്ചെടുത്ത് ചൂടിൽനിന്നു സംരക്ഷണം ഒരുക്കും; ത്വക്കിന്റെ സൗന്ദര്യം സംരക്ഷിക്കും: ഖാദി വസ്ത്രങ്ങൾ വാങ്ങാന്‍ തിരക്ക്

കണ്ണൂർ ∙ കഠിനമായ ചൂടിനെ പ്രതിരോധിക്കാനാകുന്ന കൂൾ ആൻഡ് സോഫ്റ്റ് ഖാദി വസ്ത്രങ്ങൾക്ക് പ്രിയമേറുന്നു. കോട്ടൺ ഉപയോഗിച്ച് നൂൽ നൂറ്റ്, നെയ്തെടുക്കുന്ന ഖാദിക്ക് വലിയ ഡിമാൻഡാണ് ഇപ്പോൾ. ചൂടുകാലത്ത് വിയർപ്പ് വലിച്ചെടുത്തു ചൂടിൽനിന്നു സംരക്ഷണം ഒരുക്കുന്നു എന്നു മാത്രമല്ല, ത്വക്കിന്റെ സൗന്ദര്യം സംരക്ഷിക്കുന്നു എന്നതും ഖാദി വസ്ത്രങ്ങളെ ഏറെ പ്രിയപ്പെട്ടതാക്കുന്നു. ഖാദി വസ്ത്രങ്ങൾ വാങ്ങാനായി ഖാദിഗ്രാമ സൗഭാഗ്യ ഷോറൂമുകളിൽ തിരക്കേറി. വ്യത്യസ്തമായ നിറങ്ങളിൽ പുതിയ തലമുറകൾക്കും യോജിക്കുന്ന വിധത്തിലുള്ള ഡിസൈനുകളിലാണു തുണിത്തരങ്ങൾ ഒരുക്കിയിട്ടുള്ളത്. ചൂടുകാലത്ത് ധരിക്കാൻ പറ്റുന്ന മനില ഷർട്ടുകളുടെയും സമ്മർ കൂൾ റെഡിമെയ്ഡ് ഷർട്ടുകളുടെയും ശേഖരം കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിലുണ്ട്.
Source link


