test del 4 copy of del 3

‘മോനെ ആഞ്ചലോ, ഞാൻ മമ്മൂട്ടിയാണ്’; ശബ്ദങ്ങളുടെ ലോകത്തേക്ക് ആഞ്ചലോയെ ക്ഷണിച്ച് മമ്മൂട്ടി


കൊച്ചി∙ “മോനെ ആഞ്ചലോ, ഞാൻ മമ്മൂട്ടിയാണ്. സിനിമയിലൊക്കെ അഭിനയിക്കുന്ന, ടിവിയിലൊക്കെ കാണുന്ന മമ്മൂക്ക. നന്നായി പഠിക്കണം, മിടുക്കനായി വളരണം…” ഇത്രയും കാലം നിശബ്ദമായിരുന്ന ഒരു കുഞ്ഞുലോകത്തേക്ക് ആ ശബ്ദമെത്തി. അതുകേട്ട് ആഞ്ചലോയ്ക്ക് ആദ്യം അമ്പരപ്പ്. അവൻ ജീവിതത്തിലാദ്യമായി ഒരു മനുഷ്യശബ്ദം കേൾക്കുകയായിരുന്നു. അതാകട്ടെ ആ ഇളംകാതുകളെ കിളിയൊച്ചകളുടെയും താരാട്ടുപാട്ടുകളുടെയും ലോകത്തേക്ക് തുറന്നിട്ടുകൊടുത്തയാളുടെ ശബ്ദവുംഒരു സാധാരണ കർഷകനായ ജെയ്‌സണ് മകന് കേൾവിശക്തി കിട്ടുന്നതിനുള്ള കോക്ലിയർ ഇംപ്ലാന്റേഷൻ ചികിത്സയ്ക്കായി വേണ്ടിവരുന്ന 12 ലക്ഷത്തോളം രൂപ കണ്ടെത്തുക അസാധ്യമായിരുന്നു. മകന്റെ ഭാവിയെച്ചൊല്ലിയുള്ള ആ കുടുംബത്തിന്റെ സങ്കടത്തിന് വിരാമമായത് ബന്ധു വഴി അഞ്ജലോയുടെ മാതാവ് ആൻഷാ ‘കാതോട് കാതോരം’ പദ്ധതിയെക്കുറിച്ച് അറിഞ്ഞതോടെയാണ്.ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെങ്കിലും ആഞ്ചലോയുടെ യാത്ര ഇവിടെ അവസാനിക്കുന്നില്ല. ഇനി മാസങ്ങൾ നീളുന്ന സ്പീച്ച് തെറാപ്പിയിലൂടെയും മറ്റ് പരിശീലനങ്ങളുടേയും സഹായത്തോടെ വേണം സംസാരശേഷി വീണ്ടെടുക്കാൻ. മമ്മൂട്ടിയുടെ സ്നേഹവും ഡോക്ടർമാരുടെ നൈപുണ്യവും ഒത്തുചേർന്നപ്പോൾ, ഒരു കുഞ്ഞിന്റെ ജീവിതത്തിൽ നിറയുന്നത് പ്രതീക്ഷയുടെ വലിയൊരാകാശമാണ്. ഇടുക്കിയിലെ മലയോര ഗ്രാമത്തിൽ നിന്ന് ഇനി ആഞ്ചലോയുടെ ചിരിയും വർത്തമാനങ്ങളും ലോകം കേട്ടുതുടങ്ങും.


Source link

Back to top button