test del 4 copy of del 3

‘സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം’; ഫാൻസി നമ്പർ ലേലം: തുക അടയ്ക്കാതെ പിൻമാറുന്നവർക്കെതിരെ നടപടി


പത്തനംതിട്ട ∙ മോട്ടർ വാഹനവകുപ്പ് ഫാൻസി നമ്പർ ലേലത്തിൽ പങ്കെടുത്തശേഷം ഉയർന്ന തുക വിളിച്ച് പിന്നീട് പണം അടയ്ക്കാതെ പിൻമാറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. ലേലത്തിൽ വിജയിച്ചശേഷം നിശ്ചിത സമയത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ റവന്യു റിക്കവറി ഉൾപ്പെടെയുള്ള നിയമനടപടികൾക്ക് വിധേയരാകേണ്ടിവരും. ഫാൻസി നമ്പർ ലേലത്തിൽ ചിലർ വലിയ തുക വിളിച്ച് പിന്നീട് പണം അടയ്ക്കാതെ പിന്മാറുന്ന പ്രവണത വ്യാപകമാണ്. ഇതിലൂടെ സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുന്നുണ്ട്.


Source link

Back to top button