test del 2
ഇറാന്റെ പരമോന്നതനേതാവ് മരിച്ചോ? ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ മൊജ്താബയുടെ ചിത്രവും

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമനേയിയുടെ ആരോഗ്യസ്ഥിതിയേക്കുറിച്ച് കിംവദന്തികൾ പരക്കുന്നതിനിടെ ഊഹാപോഹങ്ങൾ സജീവമാക്കി ഒരു ചിത്രം. വടക്കുകിഴക്കൻ ഇറാനിലെ മഷ്ഹാദിൽ പുതുതായി അനാവരണം ചെയ്യപ്പെട്ട, യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ ചിത്രത്തിൽ മൊജ്താബയുടെയും ചിത്രം ഉൾപ്പെട്ടതാണ് ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുന്നത്.ചിത്രത്തിന്റെ അനാവരണച്ചടങ്ങിൽ ഐആർജിസിയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. യുദ്ധം ആരംഭിച്ച ഫെബ്രുവരി 28-ാം തീയതി യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തൊള്ള അലി ഖമനേയിയുടെ ചിത്രവും ഇതിലുണ്ട്. അനാവരണച്ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്.നിലവിലെ പരമോന്നത നേതാവ് എന്ന നിലയ്ക്കാകാം മൊജ്താബയുടെ ചിത്രം, ഉൾപ്പെടുത്തിയിരിക്കുന്നതെന്നും സാമൂഹികമാധ്യമങ്ങളിൽ ചിലർ അഭിപ്രായപ്പെടുന്നുണ്ട്. യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ മൊജ്താബയ്ക്ക് ഗുരുതമായി പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹത്തിന് ഭരണനിർവഹണം സാധ്യമല്ലെന്നുമുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
Source link


