LATEST

സ്ഥിരതയോടെ റബർ, കുരുമുളകിൽ കുതിപ്പ്

കോട്ടയം: ഇറക്കുമതി നിർബാധം തുടരുന്നതിനാൽ റബറിന്റെ ആഭ്യന്തര വില ഉയരുന്നില്ല. തീരുവ ആവശ്യമില്ലാത്തതിനാൽ 25,000 ടൺ കോമ്പൗണ്ട് റബറാണ് എത്തിയത്. തായ്ലൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്ന് ഷീറ്റും ക്രംബുമായി 40,000 ടണ്ണുമെത്തി. അതേസമയം അന്താരാഷ്ട്ര വില മുകളിലേക്കാണ്. കാലാവസ്ഥ വ്യതിയാനത്താൽ ടാപ്പിംഗ് മുടങ്ങി. ത്രിപുര ,അസം, മേഘാലയ എന്നിവിടങ്ങളിൽ റബർ ഉത്പാദനം കൂടുകയാണ്. അവിടെ വില കുറവായതിനാൽ വ്യവസായികൾ കേരള വിപണിയിൽ നിന്ന് വിട്ടുനിൽക്കുന്നു.

ആർ.എസ്.എസ് ഫോർ

റബർ ബോർഡ് വില -186രൂപ

വ്യാപാരി വില – 178 രൂപ

# അന്താരാഷ്ട്ര വില

ബാങ്കോക്ക് -190 രൂപ

ചൈന – 189 രൂപ

ടോക്കിയോ – 190 രൂപ

#############

കുരുമുളക് ഉത്പാദനം കുറയുന്നു

മഴയിൽ കൃഷി നാശമേറിയതോടെ കുരുമുളക് ഉത്പാദനം കുറഞ്ഞതിനാൽ കഴിഞ്ഞ വാരം വില കിലോയ്ക്ക് ഏഴ് രൂപ കൂടി. രണ്ടാഴ്ചക്കിടയിലെ വർദ്ധന 12 രൂപയാണ്. പച്ച കുരുമുളക് മഴയത്ത് ഉണക്കാനാകുന്നില്ല. സുഗന്ധ വ്യഞ്ജന കമ്പനികൾ ഇറക്കുമതി ചെയ്യുന്ന കുരുമുളക് ആഭ്യന്തര വിപണിയിൽ വിൽക്കുന്നുവെന്ന പരാതി ശക്തമാണ്.

#കയറ്റുമതി വില (ഒരു ടണ്ണിന്)

ഇന്ത്യ -8150 ഡോളർ

ഇന്തോനേഷ്യ- 7200 ഡോളർ

ശ്രീലങ്ക -7100 ഡോളർ

വിയറ്റ്നാം -6700 ഡോളർ

ബ്രസീൽ -6300 ഡോളർ


Source link

Related Articles

Leave a Reply

Back to top button