test del 3

തികയുന്നില്ല, ഒന്നിനും: ജലക്ഷാമം രൂക്ഷം; പണം കൊടുത്തു വാങ്ങേണ്ട അവസ്ഥ


പാലക്കാട് ∙ ചൂടു കനത്തതോടെ ജില്ലയുടെ പലഭാഗങ്ങളിലും ജലക്ഷാമം രൂക്ഷമായി. വേനൽമഴ കാര്യമായി ലഭിക്കാതിരുന്നതും പ്രതിസന്ധിയായി. പലയിടത്തും വിവിധ ശുദ്ധജല പദ്ധതികളുടെ വിതരണം ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമാക്കി ചുരുക്കി. വീട്ടിൽ മറ്റു ജലസ്രോതസ്സുകളില്ലാത്തവർ ഇതോടെ വലയുകയാണ്. അലക്കാനും മറ്റ് ആവശ്യങ്ങൾക്കും വെള്ളം തികയാത്ത അവസ്ഥയാണ്. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ടാങ്കറുകളിൽ ജലവിതരണം നടക്കുന്നുണ്ട്.ആയിരം ലീറ്റർ വാങ്ങുന്നത് 650 രൂപ നിരക്കിൽ  ∙ കാവശ്ശേരി പഞ്ചായത്തിൽ പത്തോളം കുഴൽക്കിണർ പദ്ധതികളിൽ നിന്ന് ഭാഗികമായാണു ജലവിതരണം. പ്രധാന സ്രോതസ്സായ ഗായത്രിപ്പുഴയിലെ വലിയപറമ്പ് തടയണയിൽ ജലവിതാനം താഴ്ന്നു. ഇനി ഏതാനും ദിവസം വിതരണം ചെയ്യാനുള്ള വെള്ളം മാത്രമേ തടയണയിൽ അവശേഷിക്കുന്നുള്ളൂ.∙ തൃക്കടീരി പഞ്ചായത്തിലെ 8 വാർഡുകളിൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലോറികളിൽ ജലവിതരണം നടത്തുന്നുണ്ടെങ്കിലും അതു പര്യാപ്തമല്ലെന്നാണു പരാതി. ആയിരം ലീറ്റർ വെള്ളം 650 രൂപ നിരക്കിൽ വാങ്ങി ഉപയോഗിക്കുന്ന കുടുംബങ്ങളുമുണ്ട്. ജലസ്രോതസ്സുകൾ മിക്കതും വറ്റിവരണ്ടതും തൂതപ്പുഴയെ ആശ്രയിച്ചുള്ള ജലജീവൻ മിഷൻ പദ്ധതി കമ്മിഷൻ ചെയ്യാൻ കഴിയാത്തതുമാണു പ്രശ്നം സങ്കീർണമാക്കിയത്. ഒറ്റപ്പാലം നഗരസഭാ പരിധിയിൽ ആഴ്ചയിൽ 2 തവണയാണ് ഇപ്പോൾ ജലവിതരണം.


Source link

Back to top button