test del 4 copy of del 3
സീറ്റ് നൽകിയില്ല, സ്റ്റോപ്പിൽ ഇറക്കിയില്ല: കെഎസ്ആർടിസിക്ക് 30,000 രൂപ പിഴ

മലപ്പുറം ∙ രോഗിയായ യാത്രക്കാരനു ബസിൽ സീറ്റ് നൽകാത്തതും സ്റ്റോപ്പിലിറക്കാത്തതുമായ സംഭവത്തിൽ കെഎസ്ആർടിസിക്ക് 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്തിന്റെ പരാതിയിലാണ് നടപടി.അതിനിടയിൽ മറ്റു സീറ്റുകളിൽ യാത്രക്കാർ ഇരുന്നുകഴിഞ്ഞിരുന്നു. ഇതേതുടർന്ന് പരാതിക്കാരനു നിന്ന് യാത്ര ചെയ്യേണ്ടി വന്നു. മാത്രമല്ല പരാതിക്കാരന് ഇറങ്ങേണ്ടിയിരുന്നത് കക്കാട് സ്റ്റോപ്പിലായിരുന്നു. സർവീസ് റോഡിലൂടെ വാഹനം ഓടിക്കാതെ ദേശീയപാതയിലൂടെ വാഹനം ഓടിച്ചതിനാൽ പരാതിക്കാരനു കൂരിയാട് ഇറങ്ങാനേ സാധിച്ചുള്ളൂ. തുടർന്നാണ് ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകിയത്.
Source link


