LATEST
രണ്ട് ഇ.ടി.എഫുകളുമായി ബന്ധൻ മ്യൂച്വൽ ഫണ്ട്

കൊച്ചി: ബന്ധൻ മ്യൂച്വൽ ഫണ്ട് ബന്ധൻ ഗോൾഡ് ആൻഡ് സിൽവർ ഇ.ടി.എഫുകൾ വിപണിയിൽ അവതരിപ്പിച്ചു. ഈ ഓപ്പൺ-എൻഡ് സ്‌കീമുകൾ യഥാക്രമം ഫിസിക്കൽ സ്വർണത്തിന്റെയും വെള്ളിയുടെയും ആഭ്യന്തര വില ട്രാക്ക് ചെയ്യും. പുതിയ ഫണ്ട് ഓഫറുകൾ ഇന്ന് മുതൽ ഡിസംബർ മൂന്ന് വരെ നടക്കും. കറൻസി ദുർബലമാകുമ്പോഴും പോർട്ട്‌ഫോളിയോകൾക്ക് വൈവിദ്ധ്യവൽക്കരണം ആവശ്യപ്പെടുമ്പോഴും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ വിലയിരുത്തുന്നത്. പുനരുപയോഗ ഊർജം, ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളിൽ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനാൽ വെള്ളിയുടെ സാദ്ധ്യതകളും ഏറെ ഉയരത്തിലാണ്. സ്വർണം, വെള്ളി എന്നീ മേഖലകളിലെ മുന്നേറ്റത്തിന്റെ നേട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് യോജിച്ചതാണ് ബന്ധൻ ഇ.ടി.എഫുകൾ.
Source link



