LATEST

നിതിൻ രാജിന്റെ മരണം; ഡോ.  എം  കെ  റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ  തള്ളി, രണ്ടാം പ്രതിക്ക് ജാമ്യം അനുവദിച്ചു


കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയരായ അദ്ധ്യാപകർ ഡോ. എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തലശ്ശേരി ജില്ല സെഷൻസ് കോടതി നാലിന്റേതാണ് വിധി. രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ കഴിഞ്ഞദിവസം വാദം പൂർത്തിയായിരുന്നു. വകുപ്പ് മേധാവി ഡോ. എം.കെ. റാം ജാതിയുടെയും നിറത്തിന്റെയും പേരിൽ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ മരണത്തിനു മുൻപ് കുടുംബത്തെ അറിയിച്ചിരുന്നതായി കുടുംബം കോടതിയിൽ ബോധിപ്പിച്ചു. ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട തർക്കങ്ങളും ഉണ്ടായിരുന്നതായി കുടുംബം ആരോപിക്കുന്നു.
സംഭവദിവസം ഉച്ചയ്ക്ക് ഒരുമണി മുതൽ 1.10 വരെ നിതിൻ പ്രിൻസിപ്പലിന്റെ ക്യാബിനിൽ ഉണ്ടായിരുന്നുവെന്നും ആ സമയം ഡോ. റാം അവിടെ ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. ലോൺ ആപ്പ് ഭീഷണി മൂലമാണ് ആത്മഹത്യ സംഭവിച്ചതെന്നും ജാത്യാധിക്ഷേപം ഉണ്ടായിരുന്നില്ലെന്ന് മറ്റ് കുട്ടികൾ മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.


Source link

Back to top button