test del 1

ഒഡിഷയെ ഒടിക്കാൻ ബ്ലാസ്റ്റേഴ്‌സ്

കൊച്ചി:വിജയത്തുടർച്ച തേടി ഐ.എസ്.എൽ പോരാട്ടത്തിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്.സിയെ നേരിടും. കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം,കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലസയും നേടി മികച്ച രീതിയിൽ കളിച്ച ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തിൽ വിജയത്തുടർച്ച ലക്ഷ്യം വച്ചാണ് ഇന്നിറങ്ങുന്നത്. ശനിയാഴ്ച ഇവിടെ നടന്ന മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സ് 2-0ത്തിന് ജംഷഡ്പൂർ എഫ്.സിയെ വീഴ്ത്തിയിരുന്നു. മലയാളി താരങ്ങളായ നിഹാൽ സുധീഷും വിബിൻ മോഹനനുമായിരുന്നു ബ്ലാസ്റ്റേഴ്‌സിനായി ജംഷഡ്പൂർ വലകുലുക്കിയത്. പുതിയ കോച്ച് ആഷഅ‌ലി വെസ്‌റ്റ്വുഡിന്റെ കീഴിൽ ഒത്തിണക്കത്തോടെ കളിക്കുന്ന ബ്ലാസ്റ്റേഴ്സ് ഇന്നും വിജയത്തിൽക്കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല.അതേസമയം സൂപ്പർ താരങ്ങളായ ഡീനിഷ് ഫറൂഖി, കരിം ബെനാരിഫ് എന്നിവരുടെ പരിക്ക് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയാണ്.

മറുവശത്ത് അത്രമികച്ചല ഫോമിലല്ലാത്ത ഒഡിഷ സീസണിലെ രണ്ടാം ജയം തേടിയാണ് കലൂരിൽ ബൂട്ടുകെട്ടുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ മുൻ അസിസ്റ്റന്റ് കോച്ച് ടി.ജി പുരുഷോത്തമനാണ് ഒഡിഷയുടെ പ്രധാന പരിശീലകൻ.

പോയിന്റ് ടേബിളിൽ

10 മത്സരങ്ങളിൽ നിന്ന് 2 വീതം ജയവും സമനിലകളുമുൾപ്പെടെ 8 പോയിന്റുമായി 11-ാമതാണ് ബ്ലാസ്‌റ്റേഴ്സ്

7 മത്സരങ്ങളിൽ നിന്ന് 1 ജയവും 3 സമനിലകളുമുൾപ്പെടെ 6 പോയിന്റുമായി ഒഡിഷ 13-ാമതാണ്.

ലൈവ്

സോണി സ്പോർട്സ് നെറ്റ് വർക്കിലും , ഫാൻ കോഡ് ആപ്പിലും.


Source link

Back to top button