test del 2

‘ആദ്യം ഇന്ത്യയെ മനസിലാക്കൂ, എന്നിട്ട് സംസാരിക്ക്’; ട്രംപിന്റെ ‘നരകം’ പ്രയോഗത്തിൽ വിമർശനവുമായി ഇറാൻ


മുംബൈ: ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ എന്ന് വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിനെതിരെ പ്രതികരണവുമായി മുംബൈയിലെ ഇറാൻ എംബസി. “ആദ്യം ഇന്ത്യയെ മനസിലാക്കൂ, എന്നിട്ട് സംസാരിക്ക്” എന്നാണ് കോൺസുലേറ്റ് ട്രംപിനോട് ആവശ്യപ്പെട്ടത്. വ്യാഴാഴ്ച എക്സിലൂടെയായിരുന്നു ഇറാൻ എംബസിയുടെ പ്രതികരണം.ട്രംപിന് അടിയന്തരമായി ഒരു ‘സാംസ്കാരിക ശുദ്ധീകരണം’ ആവശ്യമാണെന്നും അതിനായി ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക-ഭൂമിശാസ്ത്ര പൈതൃകം അറിയണമെന്നും എംബസി പറഞ്ഞു. മഹാരാഷ്ട്രയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന വീഡിയോയും എംബസി പങ്കുവെച്ചിട്ടുണ്ട്. ട്രംപിന്റെ ഇത്തരം അനാവശ്യ സംസാരങ്ങൾ കുറയ്ക്കാൻ ഇത്തരം സാംസ്കാരിക ബോധവത്കരണം സഹായിക്കുമെന്നും എംബസി പറഞ്ഞു.


Source link

Back to top button