LATEST

തമിഴ്നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് 11 മരണം


ചെന്നൈ: തമിഴ്നാട്ടിലെ ശിവഗംഗയിൽ ബസുകൾ കൂട്ടിയിടിച്ച് എട്ടു സ്ത്രീകളും ഒരുകുട്ടിയും ഉൾപ്പെടെ 11 പേർ മരിച്ചു.

40 ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചോടെ തിരുപ്പത്തൂരിനടുത്ത് കുമ്മൻഗുഡിക്ക് സമീപമാണ് അപകടം. തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസുകളാണ് കൂട്ടിയിടിച്ചത്. തിരുപ്പൂരിൽ നിന്ന് കാരക്കുടിയിലേക്കു പോയ ബസും കാരക്കുടിയിൽ നിന്ന് ദിണ്ടിഗലിലേക്ക് പോയ ബസുമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ കുടുങ്ങിയവരെ നാട്ടുകാരും പൊലീസും ചേർന്ന് പുറത്തെടുത്തു. പരിക്കേറ്റവരെ ശിവഗംഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടർന്ന് മേഖലയിലൂടെയുള്ള ഗതാഗതം താത്കാലികമായി നിറുത്തിവച്ചു.

ഈയാഴ്ച തമിഴ്നാട്ടിലുണ്ടാകുന്ന രണ്ടാമത്തെ ബസപകടമാണിത്. കഴിഞ്ഞ ദിവസം തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ആറുപേർ മരിച്ചിരുന്നു. അതിനിടെ,​ ഉത്തർ പ്രദേശിലെ മൊറാദാബാദിൽ ഡൽഹി- ലക്‌നൗ ഹൈവേയിൽ ബസും ടെമ്പോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു.


Source link

Related Articles

Leave a Reply

Back to top button