LIFESTYLE NEW

പാമ്പുകളുടെ മാത്രമല്ല വീട്ടിലും പരിസരത്തും ഇവയുടെ ശല്യവും കൂടുന്ന സമയമാണിത്, ഒഴിവാക്കാൻ ചെയ്യേണ്ടത്


പാമ്പുകൾ മനുഷ്യവാസമുള്ളയിടത്ത് എത്തുന്ന സീസണല്ലാതിരുന്നിട്ടുകൂടി അവയെ വീട്ടിനുള്ളിൽ ധാരാളമായി കണ്ടെത്തുന്ന സമയമാണിത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രണ്ട് കുട്ടികളുൾപ്പടെ നാലുപേരാണ് പാമ്പുകടിയേറ്റ് മരിച്ചത്. പാമ്പ് പുറത്തിറങ്ങാൻ ഇപ്പോഴത്തെ അസഹ്യമായ ചൂട് ഒരു കാരണമാണ്. വീടുകളിൽ വൃത്തിയില്ലാത്ത പ്രദേശങ്ങളിലോ സാധനങ്ങൾ കൂട്ടിയിട്ട സ്ഥലത്തോ എല്ലാം അവ വന്നുചേർന്നേക്കാം. ഇവയുടെ വരവ് എങ്ങനെ നിയന്ത്രിക്കാം എന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നുണ്ട്. പാമ്പുകളെ പോലെ നമ്മുടെ വീടുകളിൽ എണ്ണംകൂടിവരുന്ന മറ്റൊരു ഉരഗമാണ് പല്ലികൾ. വീട്ടിലെ ചുമരുകളിലും ജനലുകളിലും വാതിലുകളിലുമെല്ലാമുള്ള പൊട്ടലുകളും വിടവുകളും അടയ്‌ക്കണം, എപ്പോഴും ലൈറ്റ് ഓൺചെയ്‌തിടുന്ന ശീലം ചിലർക്കുണ്ട്. ഇത് ഒഴിവാക്കി ആവശ്യമുള്ളപ്പോൾ മാത്രം ലൈറ്റിടാം. ലൈറ്റ് കണ്ട് ചെറുപ്രാണികൾ അതിലേക്ക് ആകർഷിക്കപ്പെടും. ഇവയെ തിന്നാൻ പല്ലികൾ വരുന്നതിനാലാണിത്. മൂന്നാമത് ശ്രദ്ധിക്കേണ്ട കാര്യം വീട്ടിലെ അടുക്കളയുടെ വൃത്തിയാണ്. ആഹാരം പാചകംചെയ്‌തുകഴിഞ്ഞാൽ ഇതുമായി ബന്ധപ്പെട്ട സാധനങ്ങളെല്ലാം എടുത്തുമാറ്റുക. മാലിന്യങ്ങൾ കളഞ്ഞ് ലോഷനൊഴിച്ചോ അല്ലാതെയോ പരിസരം വൃത്തിയാക്കുക. ഇതോടെ പല്ലി ശല്യം ഇല്ലാതാക്കാൻ കഴിയും.


Source link

Back to top button