LATEST

ദേശീയ സ്കൂൾ അത്‌ലറ്റിക്സ് : കേരളത്തിന് ഓവറാൾ കിരീടം

ഭിവാനി : ഹരിയാനയിൽ നടന്ന ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹരിയാനയെ മറികടന്ന് ഓവറാൾ കിരീടം നേടി കേരളം. തുടർച്ചയായ മൂന്നാം വർഷമാണ് കേരളം ദേശീയ ചാമ്പ്യന്മാരാകുന്നത്.എട്ടു സ്വർണവും മൂന്ന് വെള്ളിയും ആറ് വെങ്കലങ്ങളുമുൾപ്പടെ 17 മെഡലുകളും 67 പോയിന്റും നേടിയാണ് കേരളത്തിന്റെ തേരോട്ടം. 64 പോയിന്റ് നേടിയ ഹരിയാന രണ്ടാം സ്ഥാനവും 64 പോയിന്റ് നേടിയ മഹാരാഷ്ട്ര മൂന്നാം സ്ഥാനവും നേടി.

ആൺകുട്ടികളുടെ വിഭാഗത്തിലെ മികച്ച പ്രകടനമാണ് കേരളത്തിന് കിരീടം നേടിക്കൊടുത്തത്.45 പോയിന്റാണ് ആൺകുട്ടികൾ കേരളത്തിനായി നേടിയെടുത്തത്. 24 പോയിന്റുമായി മഹാരാഷ്ട്ര ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാമതും 21 പോയിന്റുമായി പഞ്ചാബ് മൂന്നാമതുമെത്തി. 56 പോയിന്റ് നേടി ഹരിയാന പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തി.22 പോയിന്റ് നേടിയ കേരളത്തിന് പെൺകുട്ടികളിൽ മൂന്നാം സ്ഥാനമാണ് നേടാനായത്.

അവസാന ദിനമായ ഇന്നലെ കേരളത്തിന് ഓരോ സ്വർണവും വെങ്കലവും ലഭിച്ചു. ആൺകുട്ടികളുടെ 4- 400 മീറ്റർ റിലേയിൽ സ്വർണവും പെൺകുട്ടികളുടെ റിലേയിൽ വെങ്കലവുമാണ് ലഭിച്ചത്. ആരോമൽ ഉണ്ണി, സ്റ്റെഫിൻ സാലു, ഗൗതം കൃഷ്ണ, അൽഷമീൻ ഹുസൈൻ എന്നിവരടങ്ങിയ ടീമാണ് ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. പെൺകുട്ടികളുടെ റിലേയിൽ വി.ലിപിക, കെ.വീണ, ഡി.ദീസ, വി.ജെ.നവ്യ എന്നിവരടങ്ങിയ ടീമാണ് മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്..

ഫസലുൽ ഹഖ് ബെസ്റ്റ് അത്‌ലറ്റ്

110 മീറ്റർ ഹഡിൽസിൽ 13.66 സെക്കൻഡിൽ സ്വർണം നേടിയ കേരളത്തിന്റെ ഫസലുൽ ഹഖ് ആൺകുട്ടികളുടെ വിഭാഗത്തിൽ ബെസ്റ്റ് അത്‌ലറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.മലപ്പുറം നാവാമുകുന്ദ സ്കൂൾ വിദ്യാർത്ഥിയാണ് ഫസലുൽ ഹഖ്. 200 മീറ്ററിൽ 24.02 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടിയ ഹരിയാനയുടെ ആർതിയാണ് പെൺകുട്ടികളിലെ മികച്ച അത്‌ലറ്റ്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button