LATEST
പോത്തൻകോട്ട് വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റു; സംഭവം വീട്ടിലേക്ക് മടങ്ങുന്നതിനിടെ

തിരുവനന്തപുരം: പോത്തൻകോട്ട് വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റു. വേങ്കോട് സ്വദേശിനി ദുർഗ (18) ആണ് പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്നത്. മുത്തശ്ശിയുടെ വീട്ടിൽ പോയി തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ പെൺകുട്ടിയെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Source link


