test del 4 copy of del 3

സാമ്പത്തിക ഞെരുക്കം, വരുമാനത്തകർച്ച: ഹിമാചലിൽ ഐഎഎസുകാരുടെ അടക്കം ശമ്പളം 30% വരെ വെട്ടി; കേരളത്തിനും വരുമോ ഈ ഗതി?


കൊച്ചി∙ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഹിമാചൽ പ്രദേശിൽ ഐഎഎസ്, ഐപിഎസ് ഉൾപ്പെടെ ഉദ്യോഗസ്ഥർക്ക് 20% മുതൽ 30% വരെ ശമ്പളം കട്ട് ചെയ്യുന്നു. പക്ഷേ, തുക മാറ്റി വച്ചശേഷം സർക്കാർ തീരുമാനിക്കുന്നതനുസരിച്ച് മറ്റൊരിക്കൽ നൽകുമെന്ന് ഹിമാചൽ ധനകാര്യ സെക്രട്ടറിയുടെ ഉത്തരവിൽ പറഞ്ഞു.ഹിമാചലിൽ ചീഫ് സെക്രട്ടറി, അഡിഷനൽ ചീഫ് സെക്രട്ടറിമാർ, ഡിജിപി, എഡിജിപി, ഫോറസ്റ്റ് കൺസർവേറ്റർ എന്നീ തലങ്ങളിൽ 30% ശമ്പളം മാറ്റി വയ്ക്കുകയാണ്. സെക്രട്ടറിമാരും വകുപ്പ് തലവന്മാരും ഐജിയും ഡിഐജിയും മറ്റും ഉൾപ്പെടുന്ന തലങ്ങളിൽ 20%. റവന്യു വരവിന്റെ 71% ശമ്പളത്തിനും പെൻഷനും പലിശ തിരിച്ചടവിനും ചെലവിടേണ്ട കേരളത്തിൽ പുതിയ സർക്കാരിന് കിഫ്ബിയുടെ 16517 കോടി തിരിച്ചടവിന്റെ ബാധ്യതയും നടപ്പു വർഷം തന്നെ വരികയാണ്. 


Source link

Back to top button