LATEST

ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ നോട്ടുകെട്ടുകൾ,​ അന്വേഷണത്തിൽ കണ്ടെത്തിയത്

കൊച്ചി : കാക്കനാട് പടമുകൾ പാലച്ചുവടിലെ ഒഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ നോട്ടുകെട്ടുകൾ നാട്ടുകാരെയും പൊലീസിനെയും വലച്ചു. നിരോധിച്ച 2000 രൂപ നോട്ടിനോട് സാമ്യമുള്ള 50 കെട്ടുകളാണ് പറമ്പിൽ ഉരേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഒരോ കെട്ടിലും നൂറെണ്ണം വീതം ഉണ്ടായിരുന്നു എന്നാണ് വിവരം. ഇന്നലെ രാവിലെയാണ് നാട്ടുകാർ നോട്ടുകെട്ടുകൾ കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സിനിമ ഷൂട്ടിംഗുകൾക്ക് ഉപയോഗിക്കുന്ന ഡമ്മി കറൻസി നോട്ടുകളാണ് ഇവയെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

കൺട്രോൾ റൂം,​ തൃക്കാക്കര എന്നിവിടങ്ങളിൽ നിന്ന് പൊലീസെത്തി നോട്ടുകൾ പരിശോധിച്ച ശേഷമാണ് ഡമ്മി കറൻസിയാണെന്ന് ഉറപ്പിച്ചത്. പ്രദേശത്ത് സിനിമ ലൊക്കേഷനുകളിൽ ജോലി ചെയ്യുന്നവർ താമസിക്കുന്നുണ്ട്. സമീപകാലത്ത് സിനിമ കമ്പനിയുടെ ഓഫീസ് ഇവിടെ നിന്ന് മാറ്റിയിരുന്നു. ഉപയോഗ ശൂന്യമായ സാധനങ്ങൾക്കൊപ്പം ഡമ്മി നോട്ടുകെട്ടുകളെന്നാണ് പൊലീസിന്റെ നിഗമനം.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button