LATEST

മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്യും; തൃശൂർ വെടിക്കെട്ട് ദുരന്തത്തിൽ നിർണായകമായി കഡാവർ നായ്‌ക്കൾ


തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മൃതദേഹ അവശിഷ്‌ടങ്ങൾക്കായി വിശ്രമമില്ലാതെ തെരച്ചിൽ നടത്തി കഡാവർ നായ്‌ക്കളായ മായയും മർഫിയും എയ്ഞ്ചലും. 2020 മാർച്ചിൽ പൊലീസ് സേനയിൽ ചേർന്ന ഈ നായ്‌ക്കൾ ബൽജിയം മലിനോയിസ് എന്ന വിഭാഗത്തിൽപ്പെട്ടതാണ്. രണ്ട് ബാച്ചുകളിലായി പരിശീലനം നേടിയ 35 നായ്‌ക്കളിൽപ്പെട്ടവയാണ് ഇവ. രാജ്യത്ത് കഡാവർ വിഭാഗത്തിൽ ഈ മൂന്ന് നായ്‌ക്കൾ മാത്രമാണുള്ളത്. ഇലന്തൂർ നരബലിക്കേസിലും ചൂരൽമല ഉരുൾപൊട്ടൽ സമയത്തും മൃതദേഹങ്ങൾ കണ്ടെത്താൻ സഹായിച്ചത് ഈ നായ്‌ക്കളാണ്. മണ്ണിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്തുന്നതിനുള്ള വിദഗ്ദ്ധ പരിശീലനം ഇവ നേടിയിട്ടുണ്ട്. 40 അടി വരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്‌ടങ്ങളും കണ്ടെത്താൻ ഇവയ്‌ക്ക് കഴിയും. എത്ര പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താൻ ഈ നായ്‌ക്കൾക്ക് സാധിക്കും.


Source link

Back to top button