LATEST

ആർഭാടമില്ലാതെ തൃശൂർ പൂരം?; ‘ജില്ലാ ഭരണകൂടവുമായി ആലോചിച്ച് തീരുമാനിക്കും, ജനവികാരം കണക്കിലെടുക്കും’


തൃശൂർ: വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ആർഭാടമില്ലാതെ നടത്താൻ ആലോചന. ആചാരങ്ങളോടൊപ്പം പൊതുജനവികാരം കൂടി കണക്കിലെടുത്ത് തൃശൂർ പൂരത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പാറമേക്കാവ്‌ ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു. ‘ജില്ലാഭരണകൂടവുമായി ആലോചിച്ചശേഷമാകും തീരുമാനം. ഇത്രയും ആളുകൾ മരിക്കുമ്പോൾ അതിൽ പൊതുജനത്തിന്റെ ഒരു വലിയ വികാരമുണ്ട്. അതിനോടൊപ്പം ആചാരങ്ങൾ കൂടി കണക്കിലെടുത്ത് ബാലൻസ് ആയൊരു സമീപനമാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. എന്തുതന്നെയായാലും ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ അനുസരിക്കും’- ജി രാജേഷ് പറഞ്ഞു. സർക്കാരുമായി കൂടിയാലോചനകൾ നടത്തുന്നുണ്ടെന്നും നിർദേശങ്ങളും ജനവികാരവും കണക്കിലെടുത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Source link

Back to top button