test del 3

മണിയാർ ജലസംഭരണി: വെള്ളം മാറിയപ്പോൾ രണ്ടരക്കിലോമീറ്ററോളം മണൽശേഖരം; ലേലം ചെയ്താൽ സർക്കാരിനു ലക്ഷങ്ങളുടെ വരുമാനം


സീതത്തോട് ∙ മണിയാർ ജലസംഭരണിയിലെ വൻ മണൽശേഖരം ലേലം ചെയ്തു നൽകണമെന്നാവശ്യം. പമ്പാ ജലസേചന പദ്ധതിയുടെ ഉടമസ്ഥതയിലുള്ള മണിയാർ അണക്കെട്ടിൽ, കഴിഞ്ഞദിവസം സ്ലൂയിസ് വാൽവ് മാറ്റുന്നതുമായി ബന്ധപ്പെട്ട് സംഭരണിയിലെ വെള്ളം പൂർണമായും തുറന്നുവിട്ടിരുന്നു. ഈ സമയത്താണ് ഹെക്ടർ കണക്കിനു വിസ്തൃതിയിലായി മണൽശേഖരം തെളിഞ്ഞ് കാണാനായത്. മണിയാർ അണക്കെട്ടിന്റെ ഷട്ടർ മുതൽ കാരിക്കയം അണക്കെട്ടിന്റെ ടെയിൽ റെയിസിനു അടിവശം വരെ വരുന്ന രണ്ടരക്കിലോമീറ്ററോളം ഭാഗത്താണ് മണൽ വലിയ അളവിൽ അടിഞ്ഞ് കിടക്കുന്നത്.


Source link

Back to top button