ഇന്ത്യയ്ക്ക് മികച്ച തുടക്കം; സിക്സറുകൾ പറത്തി വിരാടും രോഹിത്തും, മൂന്ന് വിക്കറ്റ് നഷ്ടം

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ വിരാട് കൊഹ്ലിയുടെയും രോഹിത് ശർമ്മയുടെയും അർദ്ധ സെഞ്ച്വറി മികവിൽ ഇന്ത്യയ്ക്ക് മേൽക്കൈ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കൂറ്റൻ സ്കോറിലേക്കാണ് കുതിക്കുന്നത്.
അർദ്ധ സെഞ്ച്വറി നേടിയ ശേഷമാണ് രോഹിത് ശർമ്മ (57) കൂടാരം കയറിയത്. അതേസമയം കോർബിൻ ബോഷിനെ സിക്സറടിച്ച് വിരാട് കൊഹ്ലിയും അർദ്ധ സെഞ്ച്വറി തികച്ചു. രോഹിത്തും വിരാടും ഒരുമിച്ച് നൂറ് റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. കൊഹ്ലി അനായാസം ബൗണ്ടറികൾ നേടുന്ന കാഴ്ചയാണ് റാഞ്ചിയിൽ കാണുന്നത്. രോഹിത്തിനൊപ്പം ഓപ്പണിംഗിന് ഇറങ്ങിയ യശസ്വി ജയ്സ്വാൾ (18) നാൻഡ്രെ ബർഗറിന്റെ പന്തിലാണ് പുറത്തായത്.
മത്സരത്തിലെ ആദ്യ പന്ത് തന്നെ ജയ്സ്വാൾ ബൗണ്ടറിയിലേക്ക് പായിച്ചിരുന്നു. അതിനു ശേഷം ടീം സ്കോർ നൂറ്റമ്പത് കടന്നതിനു ശേഷമാണ് രോഹിത് ശർമ മാർക്കോയാൻസന്റെ പന്തിൽ എൽബിയിൽ പുറത്തായത്. എന്നാൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മനിച്ചാണ് അദ്ദേഹം മടങ്ങിയത്. രോഹിത്തിനു പിന്നാലെ ഇറങ്ങിയ ഋതുരാജും എട്ട് റൺസ് മാത്രം എടുത്ത് വേഗം തന്നെ പുറത്തായി. നിലവിൽ 28 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് ഇന്ത്യയുടെ സ്കോർ.
Source link



