‘വസ്ത്രം മാറിയപ്പോഴാണ് ആ നടി എന്നെ കണ്ടത്, ഞാനും അവരും ഞെട്ടി’; വെളിപ്പെടുത്തി ലാൽ ജോസ്

മലയാളികൾ ഇന്നും ഓർക്കുന്ന നടിയും ടെലിവിഷൻ അവതാരകയുമാണ് അന്തരിച്ച സുബി സുരേഷ്. 2023ൽ കരൾ സംബന്ധ അസുഖത്തെ തുടർന്നാണ് സുബി മരിച്ചത്. ഇപ്പോഴിതാ സംവിധായകൻ ലാൽ ജോസ് സുബിയെക്കുറിച്ചുളള ചില കാര്യങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ്. പ്രൊഷണലായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന നടിയെ ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.
‘സ്റ്റേജിൽ പൊട്ടിച്ചിരി സൃഷ്ടിക്കുന്ന ഒരു പെൺകുട്ടിയായിരുന്നു സുബി സുരേഷ്. അവൾ നാടകങ്ങളിലും മിമിക്രികളിലും സജീവമായിരുന്നു.ഞാനും സുബിയും നല്ല സൗഹൃദത്തിലായിരുന്നു. മീശമാധവനെന്ന സിനിമയുടെ വിജയത്തിന്റെ 202-ാം ദിനത്തിന്റെ ആഘോഷം കൊച്ചിയിൽ നടക്കുകയാണ്. അന്നുതന്നെ ഞാൻ സംവിധാനം ചെയ്ത പട്ടാളമെന്ന സിനിമയുടെ ഓഡിയോ ലോഞ്ചും നടന്നിരുന്നു. വേദിയിൽ മമ്മൂക്കയും ദിലീപും കാവ്യയും ഉണ്ടായിരുന്നു. വലിയൊരു പരിപാടിയായിരുന്നു.
കുറച്ച് വീഴ്ചകളും അന്ന് സംഭവിച്ചിരുന്നു. അതിൽ മീശമാധവന്റെ ഷീൽഡ് എല്ലാവർക്കും കൊടുക്കാനും സാധിച്ചില്ല. പലർക്കും അതിൽ സങ്കടവും നിരാശയും ഉണ്ടായിരുന്നു. അന്ന് ഞാൻ ഓരോ പരിപാടികൾക്കും ആളുകളെ സ്വാഗതം ചെയ്തിട്ടും സ്റ്റേജിന്റെ ഒരുവശത്തുള്ള ഗ്രീൻ റൂമിനടുത്തിരുന്ന് കുറച്ചുകാര്യങ്ങൾ എഴുതുകയായിരുന്നു. ആ സമയത്ത് സുബിയുടെയും ടിനിയുടെയും സ്കിറ്റ് നടക്കുകയായിരുന്നു.അതിനിടയിൽ അടുത്ത സീനിനായി വേഷം മാറാൻ സുബി ഓടി ഗ്രീൻ റൂമിൽ വന്നു. ഞാൻ അവിടെ ഉള്ളത് സുബി കണ്ടില്ല. വന്നയുടൻ അവൾ നൈറ്റി ഊരി. അപ്പോഴാണ് എന്നെ കണ്ടത്.
രണ്ടുപേരും ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി. അന്ന് അവൾ ചെറിയ പെൺകുട്ടിയാണ്. എനിക്ക് എങ്ങോട്ടും ഓടി മാറാനും പറ്റുന്നില്ല. കൂടുതൽ ഒന്നും ചിന്തിക്കാതെ അടുത്ത കോസ്റ്റ്യൂം എടുത്തിട്ട് അവൾ സ്റ്റേജിലേക്ക് പോയി. ഒരു പെൺകുട്ടിയാണ്. പെട്ടന്ന് ഒരു അന്യപുരുഷന്റെ മുന്നിൽ വെച്ച് ഡ്രസ് ഊരുന്ന നിമിഷം എന്നത് അതൊരു വല്ലാത്ത മൊമന്റാണ്. സുബി പ്രൊഷണലായാണ് കാര്യം കൈകാര്യം ചെയ്തത്. അതിനുശേഷം വർഷങ്ങൾ കഴിഞ്ഞതിനുശേഷമാണ് ഞാൻ സുബിയെ എൽസമ്മ എന്ന ആൺകുട്ടി അഭിനയിക്കാൻ വിളിക്കുന്നത്’- ലാൽ ജോസ് പറഞ്ഞു.
Source link



